കാർഷിക പരിഷ്കരണ നിയമത്തിനെതിരെ പഞ്ചാബ് നിയമസഭയിൽ പ്രമേയം

മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങാണ് പ്രമേയം അവതരിപ്പിച്ചത്.
കാർഷിക പരിഷ്കരണ നിയമത്തിനെതിരെ പഞ്ചാബ് നിയമസഭയിൽ പ്രമേയം

ചണ്ഡിഗഡ്: കേന്ദ്ര സർക്കാർ കാർഷിക പരിഷ്ക്കരണ നിയമത്തിനെതിരെയും ഇലക്ട്രിസിറ്റി ആക്ട് ഭേദഗതിക്കെതിരെയും പഞ്ചാബ് നിയമസഭയിൽ പ്രമേയം. മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങാണ് പ്രമേയം അവതരിപ്പിച്ചത് - എഎൻഐ റിപ്പോർട്ട്.

കാർഷിക പരിഷ്ക്കരണ നിയമവും ഒപ്പം ഇലക്ട്രിസിറ്റി ആക്ട് ഭേദഗതിയും കർഷക- ഭൂരഹിത കർഷക തൊഴിലാളികളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണ്. കാലത്തിൻ്റെ വെല്ലുവിളികൾ നേരിടുന്ന കാർഷിക വിപണിക്കും അനുഗുണമല്ല. ഹരിയാന - പഞ്ചാബ്- പടിഞ്ഞാറൻ യുപി കർഷകരെയാണ് കേന്ദ്ര സർക്കാരിൻ്റെ പുതിയ നിയമനിർമ്മാണങ്ങൾ ഏറെ ബാധിക്കുക -മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടന പ്രകാരം കാർഷിക മേഖല സംസ്ഥാനങ്ങളുടെ അധികാര പരിധിയിലാണ്. എന്നാൽ കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുത്തിരിക്കുന്നു- മുഖ്യമന്ത്രി കൂട്ടിചേർത്തു. വിധാൻ സഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയം രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവച്ച് കർഷക സമൂഹതാല്പര്യത്തിനായ് ഒരുമിച്ചുനിൽക്കണമെന്ന് ആവശ്യപ്പെടുന്നു.

Related Stories

Anweshanam
www.anweshanam.com