നടിയെ ആക്രമിച്ച കേസില്‍ പി.ടി തോമസിന്റെ സാക്ഷി വിസ്താരം ഇന്നും തുടരും

കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ എംഎല്‍എ ഇന്നലെ ഹാജരായെങ്കിലും സാക്ഷിവിസ്താരം പൂര്‍ത്തീകരിക്കാനായില്ല.
നടിയെ ആക്രമിച്ച കേസില്‍ പി.ടി തോമസിന്റെ സാക്ഷി വിസ്താരം ഇന്നും തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പിടി തോമസ് എംഎല്‍എയുടെ സാക്ഷി വിസ്താരം ഇന്നും തുടരും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ എംഎല്‍എ ഇന്നലെ ഹാജരായെങ്കിലും സാക്ഷിവിസ്താരം പൂര്‍ത്തീകരിക്കാനായില്ല. തുടര്‍ന്നാണ് ഇന്ന് ഉച്ചയ്ക്ക് വീണ്ടും ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

നടി ആകമത്തിനിരയായതിന് ശേഷം നടന്‍ ലാലിന്റെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് പിടി തോമസ് അവിടെ എത്തുകയും വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. ഇക്കാരണത്താല്‍ തന്നെ പ്രോസിക്യൂഷനെ സംബന്ധിച്ച് കേസിലെ നിര്‍ണായക സാക്ഷിയാണ് എംഎല്‍എ. ഇതുവരെ കേസില്‍ 41 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇരയായ നടിയുടെ ക്രോസ് വിസ്താരം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നതെങ്കിലും വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം പരിഗണിച്ച് സമയം നീട്ടിനല്‍കി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com