പിഎസ്‍സി സമരം: ഇടപെട്ട് ഗവർണർ; ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതി സര്‍ക്കാരിന് കൈമാറി

അതിനിടെ മുഖ്യമന്ത്രിയും ഭാര്യയും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു
പിഎസ്‍സി സമരം: ഇടപെട്ട് ഗവർണർ; ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതി സര്‍ക്കാരിന് കൈമാറി

തിരുവനന്തപുരം: ഉദ്യോഗാര്‍ഥി സമരവുമായി ബന്ധപ്പെട്ട് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതി ഗവര്‍ണര്‍ സര്‍ക്കാരിന് കൈമാറി. അതിനിടെ മുഖ്യമന്ത്രിയും ഭാര്യയും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. സൗഹൃദ സന്ദര്‍ശനമെന്ന് രാജ്ഭവന്‍ ഭരണപരമായ കാര്യങ്ങളൊന്നും ചര്‍ച്ചയായില്ലെന്നും രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനൊപ്പം ഉദ്യോഗാർത്ഥികൾ ഗവർണറെ കണ്ടിരുന്നു. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു. സമരത്തെ പിന്തുണയ്ക്കുന്ന ആരേയും തള്ളിക്കളയില്ല എന്നും അവർ പറഞ്ഞു .അതിനാലാണ് ശോഭ സുരേന്ദ്രൻ വഴി ഗവർണറേ കണ്ടത്.

സർക്കാരിനോട് ഉദ്യോഗാർത്ഥികളുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് ഇന്ന് നിർദേശിച്ചിരുന്നതാണ്. സമരം കത്തിപ്പടരുന്നതിനിടെ പ്രതിപക്ഷം ഇത് സർക്കാരിനെതിരെ വലിയ ആയുധമാക്കുന്നുവെന്നും, ഇത് തെരഞ്ഞെടുപ്പ് കാലത്ത് തെറ്റായ സന്ദേശം നൽകുമെന്നും സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. പുതുതായി തസ്തികകൾ സൃഷ്ടിക്കുന്നതിലും, നിയമനങ്ങൾ നടത്തുന്നതിലും സർക്കാർ നടത്തിയ ഇടപെടലുകൾ ഉദ്യോഗാർത്ഥികളെ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com