അനുവിന്റെ മരണത്തിൽ വിശദീകരണവുമായി പിഎസ്‌സി
Top News

അനുവിന്റെ മരണത്തിൽ വിശദീകരണവുമായി പിഎസ്‌സി

ആത്മഹത്യ ചെയ്ത അനു ഉള്‍പ്പെട്ട പിഎസ്‍സി ലിസ്റ്റ് റദ്ദ് ചെയ്തിട്ടില്ലെന്ന് പിഎസ്‌സി

News Desk

News Desk

തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥിയുടെ മരണത്തിൽ ഖേദം പ്രകടിപ്പിച്ച് പിഎസ്‍സി. ആത്മഹത്യ ചെയ്ത അനു ഉള്‍പ്പെട്ട പിഎസ്‍സി ലിസ്റ്റ് റദ്ദ് ചെയ്തിട്ടില്ലെന്ന് പിഎസ്‌സി അറിയിച്ചു. ഈ ലിസ്റ്റില്‍ 72 പേര്‍ക്കാണ് ഇതുവരെ നിയമന ശുപാര്‍ശ നല്‍കിയത് എന്നാണ് പിഎസ്‍സി വിശദീകരിച്ചത് . വാര്‍ത്താ കുറിപ്പിലൂടെയാണ് പിഎസ്‍സിയുടെ വിശദീകരണം.

അതേസമയം, ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെയുള്ള ശിക്ഷാ നടപടിയില്‍ നിന്നും പിഎസ്‍സി പിന്നോട്ട് പോയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ വാദം കേട്ട ശേഷം മാത്രം നടപടി എന്നാണ് പിഎസ്‍സിയുടെ നിലപാട്. എന്നാൽ, രണ്ട് വിദ്യാര്‍ത്ഥികളെ വിലക്കിയ സംഭവത്തെ കുറിച്ച്‌ പിഎസ്‍സി വിശദീകരിച്ചില്ല.

Anweshanam
www.anweshanam.com