പിഎസ്‌സി അസി. പ്രഫസർ പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യം നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു
പിഎസ്‌സി അസി. പ്രഫസർ പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: നവംബർ രണ്ട് മുതൽ പിഎസ്‌സി നടത്താനിരിക്കുന്ന അസിസ്റ്റന്‍റ് പ്രഫസർ പരീക്ഷകളുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കോവിഡ് സാഹചര്യത്തിൽ പരീക്ഷ മാറ്റിവെക്കണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.

ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യം നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് പരീക്ഷക്ക് സെന്‍ററുകള്‍. ഉദ്യോഗാർഥികളിൽ കൂടുതലും സത്രീകളാണ്.

ഇതര ജില്ലകളിൽ നിന്ന് സെന്‍ററിലെത്താൻ പൊതുഗതാഗതം ആവശ്യാനുസരണം ലഭ്യമല്ല. ഡിസംബറിൽ നടത്തേണ്ട പല പരീക്ഷകളും പി.എസ്.സി മാറ്റിവെച്ചിട്ടുള്ളതായും ഉദ്യോഗാർഥികൾ സമർപ്പിച്ച പരാതിയിൽ പറയുന്നു.

Related Stories

Anweshanam
www.anweshanam.com