ഉദ്യോഗാർത്ഥികളുടെ സമരം: ഒത്തുതീർപ്പ് ശ്രമവുമായി ഡിവൈഎഫ്ഐ; എ എ റഹീമുമായി ചര്‍ച്ച നടത്തി

ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി ല​ഭി​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ല്‍ നി​ന്നും ഉ​റ​പ്പ് ല​ഭി​ക്ക​ണ​മെ​ന്നു​മാ​ണ് സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യം
ഉദ്യോഗാർത്ഥികളുടെ സമരം: ഒത്തുതീർപ്പ് ശ്രമവുമായി ഡിവൈഎഫ്ഐ; എ എ റഹീമുമായി ചര്‍ച്ച നടത്തി

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്‍​പി​ല്‍ സ​മ​രം ചെ​യ്യു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ അ​നു​ന​യി​പ്പി​ക്കാ​ന്‍ ഡി​വൈ​എ​ഫ്‌​ഐ. സ​മ​രം ചെ​യ്യു​ന്ന ലാ​സ്റ്റ് ഗ്രേ​ഡ് റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്‌​സു​മാ​യി ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ എ റ​ഹീം ച​ര്‍​ച്ച ന​ട​ത്തി.

ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി ല​ഭി​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ല്‍ നി​ന്നും ഉ​റ​പ്പ് ല​ഭി​ക്ക​ണ​മെ​ന്നു​മാ​ണ് സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യം.

ഉന്നയിച്ച വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാമെന്ന് റഹീം ഉറപ്പുനല്‍കിയതായി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ പറഞ്ഞു. റഹീമുമായി ചര്‍ച്ച തുടരുമെന്നും സമരക്കാരുടെ പ്രതിനിധിയായ ലയ രാജേഷ് വ്യക്തമാക്കി.

അതേസമയം സെക്രട്ടേറിയേറ്റിന് മുന്നിലെ പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം നാളെ 18ാം ദിവസത്തിലേക്ക് കടക്കും. ഫെബ്രുവരി 20-ാം തീയതിക്കുള്ളിൽ കാലാവധി നീട്ടുന്ന കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com