നെതന്യാഹു രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ
Top News

നെതന്യാഹു രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ

ആയിരകണക്കിന് പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതി വളഞ്ഞു.

By News Desk

Published on :

ജറുസേലം : ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചിമൻ നെതന്യാഹുവിനെതിരെ ജനരോഷം ശക്തിപ്പെടുന്നു. കോവിഡ് 19 മഹാമാരി നിയന്ത്രണപ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയം, കൊടിയ അഴിമതി എന്നിവയാണ് ജനകീയ രോഷമുയരുന്നതിന് ആധാരമായത്. ആയിരകണക്കിന് പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതി വളഞ്ഞു.

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലിസ് ജലപീരങ്കി പ്രയോഗിച്ചുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഉയരുന്ന തൊഴിലില്ലാഴ്മയിൽ ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണ്. കോവിഡ് 19 രോഗ പ്രതിരോധ നടപടികളിൽ നെതന്യാഹു സർക്കാരിൻ്റെ ഗുരുതരമായ വീഴ്ച, കൂടെകൂടെയുള്ള കർക്കശമായ അടച്ചുപൂട്ടലുകൾ, എന്നിവയില്‍ പ്രകോപിതരായ ജനങ്ങളാണ് സർക്കാരിനെതിരെ തെരുവിലിറങ്ങിയിട്ടുള്ളത്.

പ്രധാനമന്ത്രിക്കെതിരയുള്ള കൊടിയ അഴിമതിയാരോപണങ്ങളും ജനകീയ പ്രക്ഷോഭങ്ങൾക്ക് കാരണമായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ രാജിയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

Anweshanam
www.anweshanam.com