മ​ന്ത്രി ജ​ലീ​ലി​ന് നേ​രെ യു​വജന സംഘടനകളുടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം
Top News

മ​ന്ത്രി ജ​ലീ​ലി​ന് നേ​രെ യു​വജന സംഘടനകളുടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം

യു​വ​മോ​ര്‍​ച്ച, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് മ​ന്ത്രി​ക്ക് നേ​രെ ക​രി​ങ്കൊ​ടി കാ​ണി​ച്ച്‌ പ്ര​തി​ഷേ​ധി​ച്ച​ത്

News Desk

News Desk

മ​ല​പ്പു​റം: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന് നേ​രെ യു​വ​ജ​ന സം​ഘ​ട​ന​ങ്ങ​ളുടെ ക​ര​ങ്കൊ​ടി പ്ര​തി​ഷേ​ധം. യു​വ​മോ​ര്‍​ച്ച, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് മ​ന്ത്രി​ക്ക് നേ​രെ ക​രി​ങ്കൊ​ടി കാ​ണി​ച്ച്‌ പ്ര​തി​ഷേ​ധി​ച്ച​ത്.

വ​ളാ​ഞ്ചേ​രി​യി​ലെ വീ​ട്ടി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കാനിറങ്ങിയ മന്ത്രിക്ക് നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി വീശുകയായിരുന്നു. മന്ത്രിക്ക് നേരെ ചങ്ങരംകുളത്ത് വച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. പിന്നീട് പെരുമ്ബിലാവില്‍ വച്ച്‌ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഇവിടെ പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

തൃശൂര്‍ കിഴക്കേകോട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പിന്നീട് പാലിയേക്കരയിലും ഇരു സംഘടനകളും പ്രതിഷേധം നടത്തി. പ്രതിഷേക്കാര്‍ മന്ത്രിയുടെ വാഹന വ്യൂഹം തടഞ്ഞു. മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് പ്രവര്‍ത്തകര്‍ ചാടിവീണു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് നേതാവ് സജീര്‍ ബാബുവിന്റെ കയ്യൊടിഞ്ഞു.

അങ്കമാലിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ആലുവ കമ്ബനിപ്പടിയില്‍ യുവമോര്‍ച്ച യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഇവരില്‍ ചിലരെ പോലീസ് മന്ത്രിയെത്തുന്നതിന് മുന്‍പ് കരുതല്‍ തടങ്കലില്‍ എടുത്തിരുന്നു.

Anweshanam
www.anweshanam.com