ലോക്ക്ഡൗണ്‍ അസംഘടിത മേഖലയുടെ വധശിക്ഷയ്ക്ക് വഴിയൊരുക്കി: രാഹുല്‍ഗാന്ധി

അപ്രതീക്ഷിത ലോക്ക് ഡൗണ്‍ അസംഘടിത മേഖലയുടെ വധശിക്ഷക്ക് വഴിയൊരുക്കിയെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ലോക്ക്ഡൗണ്‍ അസംഘടിത മേഖലയുടെ വധശിക്ഷയ്ക്ക് വഴിയൊരുക്കി: രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: അപ്രതീക്ഷിത ലോക്ക് ഡൗണ്‍ അസംഘടിത മേഖലയുടെ വധശിക്ഷക്ക് വഴിയൊരുക്കിയെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 21 ദിവസം കൊണ്ട് കോവിഡിനെ തുരത്തുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം. എന്നാല്‍ ലോക്ക്ഡൗണ്‍ ചെറുകിട വ്യവസായങ്ങളെ തകര്‍ക്കുകയും കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തു.

'മോദി സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ എങ്ങനെ നശിപ്പിച്ചു' എന്ന തലക്കെട്ടില്‍ ട്വിറ്റില്‍ പോസ്റ്റ് ചെയ്യുന്ന വിഡിയോ സീരീസിലാണ് രാഹുലിന്റെ വിമര്‍ശനം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com