യുപിയിൽ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി

യോഗി ആദ്യതനാഥ് സർക്കാരിൻ്റെ ഭരണം സംസ്ഥാനത്തിൻ്റെ ക്രമസമാധാന നിലയെ പാടെ തകർത്തു
യുപിയിൽ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ച സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ അവർ യോഗി ആദിത്യനാഥ്‌ സർക്കാരിനെതിരെ രൂക്ഷവിമർശനവുമുന്നയിച്ചു.

യോഗി ആദ്യതനാഥ് സർക്കാരിൻ്റെ ഭരണം സംസ്ഥാനത്തിൻ്റെ ക്രമസമാധാന നിലയെ പാടെ തകർത്തു. സ്ത്രീകൾക്ക് സുരക്ഷയില്ലാതായി. കുറ്റവാളികൾ അഴിഞ്ഞാടുകയാണ് - പ്രിയങ്ക കുറ്റപ്പെടുത്തി.

ഈ മാസം 14ന് ആണ് നാല് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിരയാക്കിയത്. ആരോഗ്യനില മോശമായതോടെ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡൽഹി എംയിസിലേക്ക് മാറ്റിയിരുന്നു. എയിംസില്‍ വച്ചാണ് അന്ത്യം.

അമ്മയൊക്കൊപ്പം പുല്ല് വെട്ടാന്‍ പോയതിനിടെയാണ് പെണ്‍കുട്ടിയെ നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയെ പിന്നീട് ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ മുറിവേറ്റ നിലയില്‍ ഗ്രാമത്തിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു

ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ ആദ്യം ഹത്റാസിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ആദ്യം പ്രവേശിപ്പിച്ചു. ആരോഗ്യനില വീണ്ടും മോശമായതോടെയാണ് പെണ്‍കുട്ടിയെ കൂടുതല്‍ ഡൽഹി എംയിസിലേക്ക് മാറ്റിയത്. നിലവില്‍ കൈയും കാലും തളര്‍ന്ന അവസ്ഥയിലായിരുന്നു പെണ്‍കുട്ടി.

ക്രൂര പീഡനത്തിനാണ് പെണ്‍കുട്ടി ഇരയായതെന്നാണ് ഡോക്ടര്‍മാര്‍ വിശദമാക്കിയത്. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തെന്നാണ് പൊലീസ് വാദം. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും അതിവേഗ കോടതിക്ക് കേസ് വിടാന്‍ എസ്പി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും യുപി പൊലീസ് അറിയിച്ചു. അതേസമയം, പരാതിയുമായി പൊലീസിന് മുന്നില്‍ എത്തിയിട്ടും നടപടിയെടുക്കാന്‍ പൊലീസ് വൈകിയെന്ന് കുടുംബം ആരോപിക്കുന്നത്

Related Stories

Anweshanam
www.anweshanam.com