യുപിയിൽ ഓക്‌സിജന്‍ അടിയന്തിരാവസ്ഥ, പ്രതികരിച്ചതിന് കേസെടുത്തോളൂ - യോഗിയെ വെല്ലുവിളിച്ച് പ്രിയങ്ക

വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് തന്റ് സ്വത്ത് കണ്ടുകെട്ടുകയാണെങ്കില്‍ അങ്ങനെ ചെയ്യാമെന്നും കേസെടുക്കാമെന്നും പ്രിയങ്കാ ഗാന്ധി
യുപിയിൽ ഓക്‌സിജന്‍ അടിയന്തിരാവസ്ഥ, പ്രതികരിച്ചതിന് കേസെടുത്തോളൂ - യോഗിയെ വെല്ലുവിളിച്ച് പ്രിയങ്ക

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്ത്. ഒരു വിവേകമില്ലാത്ത സര്‍ക്കാരില്‍ നിന്ന് മാത്രമെ ഇത്തരമൊരു പ്രസ്താവനയുണ്ടാവൂ. സംസ്ഥാനത്ത് യഥാര്‍ത്ഥത്തില്‍ ഓക്‌സിജന്‍ അടിയന്തിരാവസ്ഥയാണെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു. ട്വിറ്റർ വഴിയാണ് പ്രിയങ്കയുടെ രൂക്ഷ വിമർശനം.

‘ഓക്‌സിജന്‍ ദൗര്‍ലഭ്യം കാരണം ആശുപത്രികളില്‍ പ്രവേശനമില്ലാത്ത രോഗികളുടെ സ്ഥാനത്ത് സ്വയം ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. ഒരു വിവേകമില്ലാത്ത സര്‍ക്കാരിന് മാത്രമെ ഇത്തരത്തില്‍ പറയാന്‍ കഴിയൂ. സംസ്ഥാനത്ത് യഥാര്‍ത്ഥത്തില്‍ ഓക്‌സിജന്‍ അടിയന്തിരാവസ്ഥയാണ്.’ പ്രിയങ്കാഗാന്ധി പറഞ്ഞു.

വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് തന്റ് സ്വത്ത് കണ്ടുകെട്ടുകയാണെങ്കില്‍ അങ്ങനെ ചെയ്യാമെന്നും കേസെടുക്കാമെന്നും പ്രിയങ്കാ ഗാന്ധി വെല്ലുവിളിച്ചു. സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കുമെന്നും യോഗി പറഞ്ഞിരുന്നു. ഇതിനെതിരെ കൂടിയാണ് പ്രിയങ്കയുടെ പ്രതികരണം.

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ യാതൊരു ഓക്സിജന്‍ ക്ഷാമവും നേരിടുന്നില്ല. യഥാര്‍ത്ഥ പ്രശ്നം പൂഴ്ത്തിവെപ്പും കരിഞ്ചന്തയുമാണെന്നും ഇവയെ കര്‍ശനമായി നേരിടുമെന്നുമായിരുന്നു യോഗിയുടെ പ്രസ്താവന.

No stories found.
Anweshanam അന്വേഷണം
www.anweshanam.com