കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നാളെ നേമത്ത് നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി

കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും ഐസൊലേഷനിൽ തുടരും .
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നാളെ നേമത്ത് നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി

തിരുവനന്തപുരം :കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നാളെ നേമത്ത് നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി .ഭർത്താവ് റോബെർട്ടിന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത് .ഏതാനും ദിവസം ഐസൊലേഷനിൽ ആയിരിക്കുമെന്നും പ്രിയങ്ക അറിയിച്ചു .

കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിയ പ്രിയങ്കയ്ക്ക് നേമത്ത് പരിപാടികൾ പങ്കെടുക്കാൻ ആയില്ല .മുരളീധരൻ നേരിട്ട് അഭ്യർഥിച്ചതിന് ശേഷമാണ് പ്രിയങ്ക നാളെ നേമത്ത് എത്താമെന്ന് പറഞ്ഞത് .

കോവിഡ് ബാധിതനുമായി സമ്പർക്കം ഉള്ളതിനാൽ ഏതാനും ദിവസം ഐസൊലേഷനിൽ പോകാൻ ഡോക്ടർമാർ നിർദേശിച്ചുവെന്ന് പ്രിയങ്ക അറിയിച്ചു .കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും ഐസൊലേഷനിൽ തുടരും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com