അഭിമാന നിമിഷം! ന്യൂസിലാന്‍ഡ് മന്ത്രിസഭയില്‍ മ​ല​യാ​ളി വ​നി​ത; പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരി

ലേ​ബ​ര്‍ പാ​ര്‍​ട്ടി എം​പി​യാ​യ പ്രി​യ​ങ്ക രാ​ധാ​കൃ​ഷ്ണ​ന് സ​മൂ​ഹി​ക വി​ക​സ​നം, യു​വ​ജ​ന​ക്ഷേ​മം, സ​ന്ന​ദ്ധ ​മേ​ഖ​ല എ​ന്നീ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്
അഭിമാന നിമിഷം! ന്യൂസിലാന്‍ഡ് മന്ത്രിസഭയില്‍ മ​ല​യാ​ളി വ​നി​ത; പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരി

വെ​ല്ലിം​ഗ​ട​ണ്‍: ന്യൂ​സി​ലാ​ന്‍​ഡ് സ​ര്‍​ക്കാ​രി​ലെ ആ​ദ്യ ഇ​ന്ത്യ​ന്‍ മ​ന്ത്രി​യാ​യി മ​ല​യാ​ളി​യാ​യ പ്രി​യ​ങ്ക രാ​ധാ​കൃ​ഷ്ണ​ന്‍. ലേ​ബ​ര്‍ പാ​ര്‍​ട്ടി എം​പി​യാ​യ പ്രി​യ​ങ്ക രാ​ധാ​കൃ​ഷ്ണ​ന് സ​മൂ​ഹി​ക വി​ക​സ​നം, യു​വ​ജ​ന​ക്ഷേ​മം, സ​ന്ന​ദ്ധ ​മേ​ഖ​ല എ​ന്നീ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. തൊ​ഴി​ല്‍ സ​ഹ​മ​ന്ത്രി​യു​ടെ ചു​മ​ത​ല കൂ​ടി ഇ​വ​ര്‍​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്.

പ്രധാനമന്ത്രിയടക്കം 20 കാബിനറ്റ് മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്. പ്രിയങ്കയടക്കം നാല് സഹമന്ത്രിമാരും രണ്ട് സഹകരണ കരാര്‍ മന്ത്രിമാര്‍ രണ്ട് പാര്‍ലമെന്ററി അണ്ടര്‍ സെക്രട്ടറിമാരെയുമാണ് നിയമിച്ചിരിക്കുന്നത്.

മന്ത്രി സ്ഥാനത്തേക്ക് പ്രിയങ്ക എത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനത്തിലാണ് കാര്യങ്ങള്‍ വ്യക്തമാക്കിയത്. ചുമതലകളേക്കുറിച്ച് ബോധ്യമുണ്ടെന്നും അതിന്‍റെ ആവേശത്തിലാണെന്നുമാണ് പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചത്.

ര​ണ്ടാം വ​ട്ട​മാ​ണ് പ്രി​യ​ങ്ക എം​പി​യാ​വു​ന്ന​ത്. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ല്‍ മ​ന്ത്രി​യാ​യി​രു​ന്ന ജെ​ന്നി സെ​യി​ല്‍​സ​യു​ടെ പേ​ഴ്സ​ണ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു അ​വ​ര്‍.

ലേ​ബ​ര്‍ പാ​ര്‍​ട്ടി സ​ര്‍​ക്കാ​രി​ന്‍റെ ര​ണ്ടാ​മ​ത്തെ ടേ​മി​ല്‍ അ​സി​സ്റ്റ​ന്‍റ് സ്പീ​ക്ക​ര്‍ പ​ദ​വി​യും വ​ഹി​ച്ചി​രു​ന്നു.

പറവൂര്‍ മാടവനപ്പറമ്ബ് രാമന്‍ രാധാകൃഷ്ണന്‍ -ഉഷ ദമ്ബതികളുടെ മകളാണ് പ്രിയങ്ക. ക്രൈസ്റ്റ് ചര്‍ച്ച്‌ സ്വദേശിയും, ഐടി ജീവനക്കാരനുമായ റിച്ചാര്‍ഡ്സണാണു ഭര്‍ത്താവ്.

എറണാകുളം സ്വദേശികളാണ് പ്രിയങ്കയുടെ കുടുംബം. ചെന്നൈയിലാണ് പ്രിയങ്ക ജനിച്ചത്. പിന്നീട് കുടുംബം സിംഗപ്പൂരിലേക്ക് പോയി. തുടര്‍ന്നാണ് ന്യുസിലാന്‍ഡില്‍ എത്തുന്നത്. വെല്ലിംഗ്ടണ്‍ വിക്‌ടോറിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും ഡവലപ്‌മെന്റ് സ്റ്റഡീസില്‍ മാസ്റ്റര്‍ ബിരുദവും നേടി. ബിരുദ പഠനകാലത്ത് മുതല്‍ സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ഓക്‌ലാന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ പേരെടുത്തിരുന്നു. 2006ലാണ് ലേബര്‍ പാര്‍ട്ടിയില്‍ ചേരുന്നത്.

2014ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും പാര്‍ട്ടി ലിസ്റ്റില്‍ 23-ാമതായിരുന്നു. പരാജയപ്പെട്ടുവെങ്കിലും 2017ല്‍ പന്ത്രണ്ടാം റാങ്കോടെ വിജയിച്ചുകയറാന്‍ പ്രിയങ്കയ്ക്കു കഴിഞ്ഞു. 2019 ജൂണ്‍ 27ന് നടത്തിയ മന്ത്രിസഭ പുനഃസംഘടനയില്‍ ഗോത്ര വിഭാഗംമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. മലബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ രണ്ടാമത്തെ ടേമില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 17ന് നടന്ന തെരഞ്ഞെടുപ്പിലാണ് പ്രിയങ്ക വീണ്ടും പാര്‍ലമെന്റിലെത്തുന്നത്.

കോവിഡിനെ വിജയകരമായി പ്രതിരോധിച്ച ന്യൂസീലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ വൻ ഭൂരിപക്ഷത്തോടെയാണ് വീണ്ടും അധികാരത്തിലെത്തിയത്. 120 അംഗ പാർലമെന്റിൽ ജസീന്തയുടെ ലിബറൽ ലേബർ പാർട്ടി 64 സീറ്റുകൾ ഉറപ്പാക്കി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിരുന്നു. ജസീന്തയുടെ പാർട്ടി 49 ശതമാനം വോട്ടുകൾ നേടിയപ്പോൾ മുഖ്യപ്രതിപക്ഷമായ കൺസർവേറ്റിവ് നാഷണൽ പാർട്ടിക്ക് 27 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com