കോവിഡ് വാക്സിൻ ഏതാനും ആഴ്ചകൾക്കുള്ളിൽ എത്തു० :പ്രധാനമന്ത്രി

ഏറ്റവും കുറഞ്ഞ നിരക്കില്‍ രാജ്യത്ത് വാക്‌സിന്‍ ലഭ്യമാക്കും
കോവിഡ് വാക്സിൻ ഏതാനും ആഴ്ചകൾക്കുള്ളിൽ എത്തു०
:പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ എതാനും ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്ത് വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍വകക്ഷി യോഗത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനം.

ഏറ്റവും കുറഞ്ഞ നിരക്കില്‍ രാജ്യത്ത് വാക്‌സിന്‍ ലഭ്യമാക്കുമെന്നും ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും വാക്‌സിന്‍ നല്‍കുകയെന്നും മോദി പറഞ്ഞു.

വാക്‌സിനേഷന്‍ വില സംബന്ധിച്ച് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തിവരികയാണെന്നും പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തി തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മോദി പറഞ്ഞു.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വാക്‌സിന്‍ വിതരണം നടത്തും. ശാസ്ത്രജ്ഞര്‍ കഠിനശ്രമത്തിലാണ്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ഗുരുതരമായ അവസ്ഥയില്‍ ബുദ്ധിമുട്ടുന്ന പ്രായമായവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നല്‍കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com