കോവിഡിനെതിരായ പോരാട്ടം തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചു: പ്രധാനമന്ത്രി

തിരഞ്ഞെടുപ്പ് വിജയങ്ങളുടെ പേരില്‍ ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയെ മോദി അഭിനന്ദിച്ചു
കോവിഡിനെതിരായ പോരാട്ടം തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചു: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടം തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോ ജീവനും രക്ഷിക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ വിജയഗാഥയായി മാറിയെന്നും ബിജെപി ആസ്ഥാനത്ത് നടന്ന വിജയാഘോഷ ചടങ്ങില്‍ സംസാരിക്കവെ അദേഹം പറഞ്ഞു.

'' ഞങ്ങളെ പിന്തുണച്ചവര്‍ക്ക്​ മാത്രമല്ല, തെരഞ്ഞെടുപ്പ്​ പ്രക്രിയയില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. കോവിഡ്​ കാലത്ത്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ വോട്ട്​ രേഖപ്പെടുത്തിയത്​ വലിയ കാര്യമാണ്​. ഈ ​തെരഞ്ഞെടുപ്പ്​ ലോകത്തിന്​ ത​െന്ന മാതൃകയാണ്​.

കോവിഡ് മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലത്തില്‍ കണാനാവും. ജനതാ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത് മുതല്‍ ഇന്നുവരെ സ്വീകരിച്ച നടപടികള്‍ ജനം അംഗീകരിച്ചു. ഓരോ ജീവനും രക്ഷിക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ വിജയഗാഥയായി മാറി"- ബിജെപി ആസ്ഥാനത്ത് നടന്ന വിജയാഘോഷ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് വന്‍ വിജയമാക്കിയതിന് രാജ്യത്തെ മുഴുവന്‍ അഭിനന്ദിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ ജനാധിപത്യം ആഘോഷിക്കുന്നുവെന്നാണ് താന്‍ കരുതുന്നത്. തിരഞ്ഞെടുപ്പ് വിജയങ്ങളുടെ പേരില്‍ ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയെ അദേഹം അഭിനന്ദിച്ചു. ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥനത്ത് വൈകിട്ടോടെയാണ് ആഘോഷം നടന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ബി.ജെ.പി അധ്യക്ഷന്‍ ജെപി നഡ്ഡ എന്നിവര്‍ പ്രധാനമന്ത്രി മോദിയോടൊപ്പം എത്തി. ആഘോഷത്തിനു ശേഷം ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗവും ചേരും.

ആത്മനിര്‍ഭര്‍ ബിഹാറിനാണ് അവിടുത്തെ ജനങ്ങള്‍ വോട്ടുചെയ്തതെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ പറഞ്ഞു. 'ഗുണ്ടാരാജ്' തള്ളിക്കളഞ്ഞ 'വികാസ് രാജ്' തിരഞ്ഞെടുത്തു. കോവിഡ് മഹാമാരിക്കിടെയാണ് തിരഞ്ഞെടുപ്പുകള്‍ നടന്നത്. എന്നാല്‍ ബിഹാറിലെയും മധ്യപ്രദേശിലെയും ഗുജറാത്തിലെയും യുപിയിലെയും മണിപ്പൂരിലെയും തെലങ്കാനയിലെയും ജനങ്ങള്‍ ബിജെപിക്ക് വോട്ടുചെയ്യാന്‍ മുന്നിട്ടിറങ്ങിയെന്ന് അദ്ദേഹം പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com