എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി

രാജ്യം മുഴുവനും എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി.
എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി

ന്യൂഡെല്‍ഹി: രാജ്യം മുഴുവനും എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി മടങ്ങിയ ശേഷമായിരുന്നു പതാക ഉയര്‍ത്തല്‍. ജനങ്ങള്‍ക്കെല്ലാം സൌഖ്യം നേരുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

നിരവധി രാജ്യസ്‌നേഹികളുടെ ത്യാഗത്തിന്റെ ഫലമാണ് സ്വാതന്ത്ര്യമെന്നും അവര്‍ക്ക് നന്ദി അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനെ രാജ്യം ചെറുത്തുതോല്‍പിക്കും. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് പോരാളികള്‍ക്കും ആദരം. ജീവന്‍ ബലി നല്‍കിയ ആരോഗ്യപ്രവര്‍ത്തകര്‍ ഉണ്ട്. അവരുടെ കുടുംബത്തിനും നന്ദി. ഇച്ഛാശക്തി കൊണ്ട് രാജ്യം ഈ പ്രതിസന്ധിയെ മറികടക്കും. പ്രകൃതി ദുരന്തത്തിന് ഇരകളായ നിരവധി പേരുണ്ട്. അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചെങ്കോട്ടയുടെ ലാഹോറി ഗേറ്റില്‍ ആറടി അകലം പാലിച്ചാണ് സീറ്റുകള്‍ ക്രമീകരിച്ചത്. നൂറില്‍ താഴെ പേര്‍ മാത്രമേ പ്രധാന വേദിയിലുള്ളു. സ്‌കൂള്‍ കുട്ടികള്‍ക്കു പകരം എന്‍സിസി കേഡറ്റുകളാണ് ഇത്തവണ പരേഡിനുള്ളത്. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ത്രമോദി സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com