അയോദ്ധ്യയിലെ ഭൂമി പൂജയ്ക്ക് പങ്കെടുക്കാനിരുന്ന പൂജാരിക്ക് കോവിഡ്  
Top News

അയോദ്ധ്യയിലെ ഭൂമി പൂജയ്ക്ക് പങ്കെടുക്കാനിരുന്ന പൂജാരിക്ക് കോവിഡ്  

14 പൊലീസുദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

By News Desk

Published on :

ലക്നൗ: അയോദ്ധ്യ രാമ ക്ഷേത്ര നിര്‍മാണത്തിനു മുന്നോടിയായുള്ള ഭൂമിപൂജയ്ക്ക് പങ്കെടുക്കാനിരുന്ന പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്‍ഡിടിവി റിപ്പോര്‍ട്ട് പ്രകാരം സ്ഥലത്ത് വിന്യസിച്ചിരിക്കുന്ന 14 പൊലീസുദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആഗസ്റ്റ് അഞ്ചിന് നടക്കാനിരിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 50 വിഐപികളും പങ്കെടുക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകളൊടേയാണ് പരിപാടി നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഭൂമി പൂജ ചടങ്ങുകള്‍ സംപ്രേഷണം ചെയ്യാന്‍ വാര്‍ത്താ ചാനലുകള്‍ക്ക് കര്‍ശന ഉപാധികളാണ് യുപി സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഉത്തരവാദിത്തം ചാനലുകള്‍ക്കാണ്. വിവാദ ചര്‍ച്ചകള്‍ സംഘടിപ്പിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

Anweshanam
www.anweshanam.com