കാര്‍ഷിക ബില്ലുകള്‍ നിയമമായി; രാ​ഷ്‌​ട്ര​പ​തി ഒ​പ്പുവ​ച്ചു
ക​ഴി​ഞ്ഞ ആ​ഴ്ച രാ​ജ്യ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും വി​വാ​ദ​മാ​യ മൂ​ന്ന് ബി​ല്ലു​ക​ളും പാ​സാ​യി​രു​ന്നു
കാര്‍ഷിക ബില്ലുകള്‍ നിയമമായി; രാ​ഷ്‌​ട്ര​പ​തി ഒ​പ്പുവ​ച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കും അംഗീകാരം നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കാര്‍ഷിക ബില്ലുകള്‍ക്ക് കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവ കോര്‍പ്പറേറ്റുകള്‍ക്ക് സഹായകമായ രീതിയിലാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉയര്‍ത്തുന്നതിനിടെയാണ് ഞായറാഴ്ച ബില്ലുകള്‍ രാഷ്ട്രപതി അംഗീകരിച്ചിരിക്കുന്നത്. ഇ​തോ​ടെ ബി​ല്ലു​ക​ള്‍ നി​യ​മ​മാ​യി. ക​ഴി​ഞ്ഞ ആ​ഴ്ച രാ​ജ്യ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും വി​വാ​ദ​മാ​യ മൂ​ന്ന് ബി​ല്ലു​ക​ളും പാ​സാ​യി​രു​ന്നു- ലൈവ് മിന്റ് റിപ്പോര്‍ട്ട്.

ബില്ലുകള്‍ നിയമമായത് കേന്ദ്ര സര്‍ക്കാര്‍ നോട്ടിഫൈ ചെയ്തിട്ടുണ്ട്. ബില്ലുകള്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും പാര്‍ലമെന്ററി നിയമങ്ങള്‍ അവഗണിച്ചുകൊണ്ടാണ് അവ പാസാക്കിയതെന്നും പറഞ്ഞുകൊണ്ട് അവയില്‍ ഒപ്പ് വയ്ക്കരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. കാര്‍ഷിക ബില്ലുകളില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം അറിയിച്ചുകൊണ്ട് എന്‍.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലി ദള്‍ സഖ്യത്തില്‍ നിന്നും പുറത്തുവന്നിരുന്നു.

കാ​ര്‍​ഷി​ക ബി​ല്ലു​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു. രാ​ജ്യ​സ​ഭാ സ​മ്മേ​ള​നം ഈ ​സ​മ്മേ​ള​ന കാ​ല​യള​വ് ക​ഴി​യു​ന്ന​തു വ​രെ ബ​ഹി​ഷ്ക്ക​രി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അ​തി​നി​ടെ സ​ഭ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​രി​ഞ്ഞി​രി​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷത്തി​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട മൂ​ന്ന് തൊ​ഴി​ല്‍ ബി​ല്ലു​ക​ള്‍ അ​ട​ക്കം പാ​സാ​ക്കി​യാ​ണ് സ​ഭ പി​രി​ഞ്ഞി​രി​ക്കു​ന്ന​ത്.

കാ​ര്‍​ഷി​ക ബി​ല്ലു​ക​ള്‍​ക്കെ​തി​രെ പ്ര​തി​ഷേധി​ച്ച എ​ട്ട് പ്ര​തി​പ​ക്ഷ എം​പി​മാ​രെ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്താ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി സ​ഭ ബ​ഹി​ഷ്ക​രി​ച്ച​ത്.

നിയമം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് ഇനി ‌കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ നീക്കം. ഇതിനിടെ ബില്ലിനെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. തടസങ്ങളില്ലാതെ കര്‍ഷകര്‍ക്ക് എവിടെയും ഉത്പന്നങ്ങള്‍ വിറ്റഴിക്കാമെന്നും ഇടനിലക്കാരില്ലാതെ കൂടുതല്‍ ലാഭം നേടാമെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ അവകാശപ്പെട്ടു.

കര്‍ഷക സംഘടനകൾക്കൊപ്പം പ്രതിപക്ഷ പാര്‍ടികളും പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുകയാണ്. നാളെ കോണ്‍ഗ്രസ് രാജ്ഭവനുകളിലേക്ക് മാര്‍ച്ച് നടത്തും. പഞ്ചാബിലടക്കം കിസാന്‍ മസ്ദൂര്‍ സമരസമിതി ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം തുടരുകയാണ്.

Related Stories

Anweshanam
www.anweshanam.com