ഒരു രൂപ പിഴ അടക്കും; വിധിക്കെതിരെ നിയമപോരാട്ടങ്ങള്‍ തുടരും: പ്രശാന്ത് ഭൂഷൺ
Top News

ഒരു രൂപ പിഴ അടക്കും; വിധിക്കെതിരെ നിയമപോരാട്ടങ്ങള്‍ തുടരും: പ്രശാന്ത് ഭൂഷൺ

സത്യം വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് സുപ്രീംകോടതി

News Desk

News Desk

ന്യൂഡൽഹി: കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി വിധി അനുസരിച്ച്‌ ഒരു രൂപ പിഴ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍. എന്നാൽ, കോടതി വിധിക്കെതിരെ നിയമപോരാട്ടങ്ങള്‍ തുടരുമെന്നും പുനപരിശോധന ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

സത്യം വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് സുപ്രീംകോടതി. കോടതി ദുര്‍ബലമായാല്‍ രാജ്യത്തെ ഓരോ പൗരനെയും അത് ബാധിക്കും. കോടതിയലക്ഷ്യ കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെയായിരുന്നെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

കോടതി അലക്ഷ്യ കേസില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന് ഒരു രൂപ പിഴ ശിക്ഷയാണ് സുപ്രീംകോടതി വിധിച്ചത്. സെപ്റ്റംബര്‍ 15നകം പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം ജയില്‍വാസം അനുഭവിക്കണം. മൂന്ന് വര്‍ഷത്തേക്ക് അഭിഭാഷകനായി പ്രവര്‍ത്തിക്കാനും ആകില്ല. അറ്റോര്‍ണി ജനറല്‍ ഉള്‍പ്പടെയുള്ളവരുടെ അഭ്യര്‍ത്ഥന അംഗീകരിക്കുന്നു എന്ന് വ്യക്തമാക്കിയാണ് കോടതി വിധി പുറപ്പെടുവിച്ചത്. കോടതി വിധിക്ക് പിന്നാലെ ഒരുരൂപ ഉയര്‍ത്തിപ്പിടിച്ചുള്ള പ്രശാന്ത് ഭൂഷണിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

Anweshanam
www.anweshanam.com