കോ​ട​തി​യ​ല​ക്ഷ്യ കേസ്: മാ​പ്പ് പറയി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ പ്രശാന്ത് ഭൂ​ഷ​ണ്‍

കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ല്‍ മാ​പ്പ് പ​റ​യാ​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ് കോ​ട​തി മൂ​ന്ന് ദി​വ​സം സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​ത് ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന.
കോ​ട​തി​യ​ല​ക്ഷ്യ കേസ്: മാ​പ്പ് പറയി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ പ്രശാന്ത് ഭൂ​ഷ​ണ്‍

ന്യൂ​ഡ​ല്‍​ഹി: കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ല്‍ മാ​പ്പ് പ​റ​യി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍. ആ​ത്മാ​ര്‍​ഥ​ത​യി​ല്ലാ​തെ ക്ഷ​മ ചോ​ദി​ച്ചാ​ല്‍ ത​ന്‍റെ മ​ന​സാ​ക്ഷി​യെ അ​വ​ഹേ​ളി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി മൂ​ന്നം​ഗ ബെ​ഞ്ചി​ലാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ പ്ര​സ്താ​വ​ന സ​മ​ര്‍​പ്പി​ച്ച​ത്.

ആത്മാര്‍ഥമായി വേണം ക്ഷ​മ ചോ​ദി​ക്കേ​ണ്ട​ത്. ആ​ത്മാ​ര്‍​ഥ​യി​ല്ലാ​തെ മാ​പ്പ് ചോ​ദി​ക്കു​ന്ന​ത് താ​ന്‍ സ​ത്യ​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന ഒ​രു പ്ര​സ്താ​വ​ന പി​ന്‍​വ​ലി​ക്കു​ന്ന​തി​നും ത​ന്‍റെ മ​ന​സാ​ക്ഷി​യേ​യും താ​ന്‍ ഏ​റ്റ​വും ബ​ഹു​മാ​നി​ക്കു​ന്ന സ്ഥാ​പ​ന​ത്തെ​യും അ​വ​ഹേ​ളി​ക്കു​ന്ന​തി​നും തു​ല്യ​മാ​കും പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ പ്ര​സ്താ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി. കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ല്‍ മാ​പ്പ് പ​റ​യാ​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ് കോ​ട​തി മൂ​ന്ന് ദി​വ​സം സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​ത് ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന.

Related Stories

Anweshanam അന്വേഷണം
www.anweshanam.com