
ന്യൂ ഡല്‍ഹി: അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരെയുള്ള 2009ലെ കോടതിയലക്ഷ്യക്കേസ് സുപ്രീംകോടതിയിലെ പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസ് ഭരണഘടനാ ബെഞ്ചിന് വിടണമോയെന്ന് പുതിയ ബെഞ്ച് തീരുമാനിക്കും.
2009ൽ തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിൽ മുൻ ചീഫ് ജസ്റ്റിസുമാരിൽ ചിലർ അഴിമതിക്കാരാണെന്ന് പ്രശാന്ത്ഭൂഷൺ പറഞ്ഞിരുന്നു. അതിനെതിരെയുള്ള കോടതിയലക്ഷ്യ കേസാണ് ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് അരുൺ മിശ്ര വിരമിച്ച സാഹചര്യത്തിലാണ് പുതിയ ബഞ്ച് വാദം കേള്‍ക്കുന്നത്.