പ്രണബ് മുഖര്‍ജിയെ വെന്റിലേറ്ററിലേക്ക് മാറ്റി
Top News

പ്രണബ് മുഖര്‍ജിയെ വെന്റിലേറ്ററിലേക്ക് മാറ്റി

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ വെന്റിലേറ്ററിലേക്ക് മാറ്റി.

News Desk

News Desk

ന്യൂഡെല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ രാത്രി ശസ്ത്രക്രിയയിലൂടെ തലച്ചോറില്‍ കട്ടപിടിച്ച രക്തം നീക്കിയിരുന്നു. ശസ്ത്രക്രിയക്ക് മുന്നോടിയായുള്ള പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഡല്‍ഹിയിലെ ആര്‍ആര്‍ സൈനിക ആശുപത്രിയിലാണ് അദ്ദേഹം. പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആശുപത്രി സന്ദര്‍ശിച്ചു. വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം സൂക്ഷ്മ നിരീക്ഷണത്തിലാണെന്ന് ദില്ലിയിലെ സൈനിക ആശുപത്രി അറിയിച്ചു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ഇപ്പോള്‍ അദ്ദേഹം കഴിയുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആശുപത്രി സന്ദര്‍ശിച്ചു.

Anweshanam
www.anweshanam.com