പ്രണാബ് മുഖര്‍ജിക്ക് വിട നല്‍കി രാജ്യം; ഭൗതികശരീരം സംസ്‌കരിച്ചു
Top News

പ്രണാബ് മുഖര്‍ജിക്ക് വിട നല്‍കി രാജ്യം; ഭൗതികശരീരം സംസ്‌കരിച്ചു

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​ര​മാ​ണ് സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്

News Desk

News Desk

ന്യൂ​ഡ​ല്‍​ഹി: അ​ന്ത​രി​ച്ച മു​ന്‍​രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് കു​മാ​ര്‍ മു​ഖ​ര്‍​ജി​യു​ടെ സം​സ്‌​കാ​രം ന​ട​ന്നു. ഉച്ചയ്‌ക്ക് രണ്ട് മണിയോടെ ഡ​ല്‍​ഹി​യി​ലെ ലോ​ധി റോ​ഡ് ശ്മ​ശാ​ന​ത്തി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​ര​മാ​ണ് സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്.

രാവിലെ മുതല്‍ ഉച്ചയ്‌ക്ക് ഒന്നര വരെ രാജാജി മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ചിരുന്നു. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്, ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ​മോ​ദി, പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ അ​ദ്ദേ​ഹ​ത്തി​ന് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു. ഡ​ല്‍​ഹി​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യാ​ണ് എ​ല്ലാ​വ​രും ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച​ത്.

കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ഗണ്‍ ക്യാരിയേജ് സംവിധാനത്തിന് പകരം വാനിലാണ് അദ്ദേഹത്തിന്റെ മൃതദേഹം ശ്‌മശാനത്തിലെത്തിച്ചത്. പ്രണബിന്റെ വിയോഗത്തിന് പിന്നാലെ ഓഗസ്റ്റ് 31 മുതല്‍ സെപ്‌തംബര്‍ ആറ് വരെ രാജ്യത്ത് ഔദ്യോഗിക ദു:ഖാചാരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പ്രണബ് മുഖര്‍ജി മരണത്തിന് കീഴടങ്ങിയത്.

Anweshanam
www.anweshanam.com