പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; സിബിഐ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുക.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; സിബിഐ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സിബിഐ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഒരോ പരാതിയിലും ഓരോ എഫ്ഐആര്‍ എന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശത്തിനെതിരെയാണ് അപ്പീല്‍.

കോടതിയുടെ നിര്‍ദേശം പ്രായോഗികമല്ലെന്നും അന്വേഷണം സങ്കീര്‍ണമാക്കുമെന്നുമാണ് സിബിഐ നിലപാട്. അതേസമയം, ഇതേ ആവശ്യമുന്നയിച്ച് മുഖ്യ പ്രതി റോയ് തോമസ് ഡാനിയലും കോടതിയെ സമീപിച്ചിട്ടുണ്ട്. പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് 1300 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. ഇരുപതിനായിരത്തോളം നിക്ഷേപകരാണ് തട്ടിപ്പിനിരയായത്. കേസിലെ പ്രതികളെല്ലാം ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com