സച്ചിൻ കോൺഗ്രസിലേക്ക് തിരിച്ചു വരുമോ?
Top News

സച്ചിൻ കോൺഗ്രസിലേക്ക് തിരിച്ചു വരുമോ?

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി സച്ചിന്‍ പൈലറ്റ് വിഭാഗം കൂടിക്കാഴ്‌ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

News Desk

News Desk

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും അദ്ദേഹത്തെ പിന്തുണയ്‌ക്കുന്ന മറ്റു നേതാക്കളും കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി സച്ചിന്‍ പൈലറ്റ് വിഭാഗം കൂടിക്കാഴ്‌ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയിലേക്ക് തിരിച്ചുവരുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. കോണ്‍ഗ്രസ് ക്യാംപുകളാണ് ഇക്കാര്യം അവകാശപ്പെടുന്നത്. പ്രിയങ്ക ഗാന്ധിയുമായി സച്ചിന്‍ പൈലറ്റ് നേരത്തെ കൂടിക്കാഴ്‌ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, ഇത്തരം വാര്‍ത്തകളെ സച്ചിന്‍ പൈലറ്റ് വിഭാഗം നിഷേധിക്കുന്നു. മഞ്ഞുരുകല്‍ സാധ്യതകളൊന്നും നിലവില്‍ ഇല്ലെന്നാണ് സച്ചിന്‍ പൈലറ്റ് വിഭാഗം നേതാക്കള്‍ പ്രതികരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് അശോക് ഗെഹ്‌ലോട്ടിനെ നീക്കണമെന്നാണ് സച്ചിന്‍ പൈലറ്റ് വിഭാഗത്തിന്റെ ആവശ്യം. അശോക് ഗെഹ്‌ലോട്ടിനെ നീക്കാതെ യാതൊരു സമവായ ചര്‍ച്ചയ്‌ക്കുമില്ലെന്നാണ് ഇവരുടെ നിലപാട്.

അതേസമയം, ഇന്നോ നാളെയോ രാഹുല്‍ ഗാന്ധിയുമായി സച്ചിന്‍ പൈലറ്റ് കൂടിക്കാഴ്‌ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Anweshanam
www.anweshanam.com