വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: സ്വപ്‌ന സുരേഷിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: സ്വപ്‌ന സുരേഷിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനം. സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ പകര്‍പ്പ് കണ്ടെത്താന്‍ പൊലീസിന് സാധിച്ചല്ല. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടാേ എന്നും സംശയമുണ്ട്.

കണ്ടോണ്‍മെന്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. തെളിവ് നശിപ്പിക്കുന്നതിനിടയില്‍ സര്‍ട്ടിഫിക്കറ്റ് നശിപ്പിച്ചോ എന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ പ്രതിനിധിയുടെ മൊഴിയും കേസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌പെയിസ് പാര്‍ക്കില്‍ ജോലി നേടുന്നതിന് അടക്കമാണ് സ്വപ്‌ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com