വയനാട്ടില്‍ വന്‍ കുഴല്‍പ്പണ വേട്ട; രണ്ട് പേര്‍ പിടിയില്‍
Top News

വയനാട്ടില്‍ വന്‍ കുഴല്‍പ്പണ വേട്ട; രണ്ട് പേര്‍ പിടിയില്‍

ബത്തേരിയില്‍ ഒരു കോടിയോളം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയിലായി.

News Desk

News Desk

വയനാട്: വയനാട്ടില്‍ വീണ്ടും വന്‍ കുഴല്‍പ്പണ വേട്ട. ബത്തേരിയില്‍ ഒരു കോടിയോളം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയിലായി. കോഴിക്കോട് കുറ്റ്യാടി പാലക്കണ്ടി വീട്ടില്‍ നവാസ് (54) കുറ്റ്യാടി നടുക്കണ്ടി വീട്ടില്‍ എന്‍ കെ ഹാറൂണ്‍ (47)എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കര്‍ണാടകത്തില്‍ നിന്നും ബത്തേരി ഭാഗത്തേക്ക് രേഖകളില്ലാത്ത കൊണ്ട് വന്ന 92,50,000 രൂപയാണ് പൊലീസ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്‌ക്വാഡും സുല്‍ത്താന്‍ ബത്തേരി പൊലീസും സംയുക്തമായി ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്.

Anweshanam
www.anweshanam.com