
കൊച്ചി: മാളിൽ വെച്ച് യുവനടിയെ അപമാനിച്ച സംഭവത്തിൽ പ്രതികളുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. 25 വയസ്സിന് താഴെയുള്ള യുവാക്കളുടെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. മെട്രോ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. മെട്രോ റെയില്‍ വഴിയാണ് രണ്ട് പ്രതികളും മാളിലെത്തിയത്.
സംഭവത്തിന് ശേഷം ഇരുവരും മെട്രോയില്‍ തന്നെ സൗത്ത് സ്റ്റേഷനിലേക്ക് പോയി. പ്രതികള്‍ എറണാകുളം ജില്ലക്ക് പുറത്തുനിന്നുള്ളവരാണെന്നാണ് സൂചന. ഇവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജിതമാക്കി.
വ്യാഴാഴ്ചയാണ് തനിക്ക് നേരെ അതിക്രമം നടന്നതായുള്ള പോസ്റ്റ് നടി ഇൻസ്റ്റഗ്രാമിലൂടെ പരസ്യപ്പെടുത്തിയത്. കുടുംബവുമൊത്ത് മാളിലെത്തിയ തന്റെ ശരീരത്തിൽ സ്പർശിച്ച യുവാക്കൾ അപമര്യാദയായി പെരുമാറിയെന്ന് നടി പോസ്റ്റിൽ പറഞ്ഞു. പൊലീസും വനിതാ കമീഷനും സംഭവത്തിൽ കേസെടുത്തിരുന്നു.