കോവളം പൊലീസ് സ്റ്റേഷനിൽ 5 പൊലീസുകാർക്കു കൂടി  കോവിഡ്
Top News

കോവളം പൊലീസ് സ്റ്റേഷനിൽ 5 പൊലീസുകാർക്കു കൂടി കോവിഡ്

നേരത്തെ 9 പൊലീസുകാര്‍ കോവിഡ് പോസിറ്റീവായിരുന്നു.

News Desk

News Desk

തിരുവനന്തപുരം: കോവളം പൊലീസ് സ്റ്റേഷനിൽ ഇന്ന് 5 പൊലീസുകാർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ 9 പൊലീസുകാർക്ക് പോസിറ്റീവായതിനെ തുടർന്ന് സിഐയും എസ്ഐയും ഉൾപ്പെടെയുള്ളവർ ക്വാറണ്ടീനിൽ പോയിരുന്നു.

അവശേഷിക്കുന്ന മറ്റുള്ള പൊലീസുകാരും ഇന്ന് നിരീക്ഷണത്തിൽ പോയതിനെ തുടർന്ന് ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ജൂനിയർ എസ്ഐ യ്ക്ക് കോവളം പൊലീസ് സ്റ്റേഷൻ ചാർജ് കൊടുത്തിരുന്നു. ഫോർട്ട് സബ് ഡിവിഷനിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നായി 15 പൊലീസ് ഉദ്യോഗസ്ഥരെ കോവളം പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

Anweshanam
www.anweshanam.com