പൊലീസ് നിയമഭേദഗതിയിലെ വിവാദ ഭാഗങ്ങള്‍ തിരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുത്തല്‍ എങ്ങനെ വേണമെന്ന് നാളെയോടെ തീരുമാനിക്കാനാണ് സാധ്യത
പൊലീസ് നിയമഭേദഗതിയിലെ വിവാദ ഭാഗങ്ങള്‍ തിരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പൊലീസ് നിയമഭേദഗതിയിലെ വിവാദ ഭാഗങ്ങള്‍ തിരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പാര്‍ട്ടിയിലും മുന്നണിയിലും നിന്നടക്കം ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നീക്കം. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപമെന്ന തരത്തില്‍ നിയമം കൃത്യമാക്കുന്നതിനെക്കുറിച്ചാണ് ആലോചന.

നിയമ ഭേദഗതിയില്‍ കടുത്ത എതിര്‍പ്പാണ് സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചത്. നിയമഭേദഗതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതക്കളോട് സംസാരിച്ചു. തിരുത്തല്‍ എങ്ങനെ വേണമെന്ന് നാളെയോടെ തീരുമാനിക്കാനാണ് സാധ്യത. നിയമഭേദഗതിക്കെതിരെ ഉയര്‍ന്ന ക്രിയാത്മക നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുമെന്ന് ഔദ്യോഗിക ട്വിറ്ററിലൂടെ സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചു

അതിനിടെ, നിയമഭേദഗതിക്കെതിരെ കോടതിയെ സമീപിക്കാനുള്ള സാധ്യതയാണ് പ്രതിപക്ഷം ആലോചിക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com