മഹേശന്റെ ആത്മഹത്യ; തുഷാര്‍ വെള്ളാപ്പള്ളിയുടെ മൊഴിയെടുത്തു

മഹേശന്‍ മരിക്കുന്നതിന് മുമ്പ് പുറത്തുവിട്ട കത്തിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുക്കല്‍.
മഹേശന്റെ ആത്മഹത്യ; തുഷാര്‍ വെള്ളാപ്പള്ളിയുടെ മൊഴിയെടുത്തു

ആലപ്പുഴ: എസ്എന്‍ഡിപി നേതാവ് മഹേശന്റെ ആത്മഹത്യയില്‍ അന്വേഷണസംഘം തുഷാര്‍ വെള്ളാപ്പള്ളിയുടെ മൊഴിയെടുത്തു. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയായിരുന്നു മൊഴിയെടുത്തത്. മഹേശന്‍ മരിക്കുന്നതിന് മുമ്പ് പുറത്തുവിട്ട കത്തിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുക്കല്‍. വെള്ളാപ്പള്ളി നടേശനും സഹായി അശോകനും മഹേശനോട് ശത്രുതയുള്ളതായി അറിയില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പൊലീസിന് മൊഴി നല്‍കി.

ചേര്‍ത്തല യൂണിയനില്‍ തനിക്കൊപ്പം മഹേശനും ഭാരവാഹി ആയിരുന്നു. അന്നുണ്ടായ സാമ്പത്തിക തിരിമറികളില്‍ എസ്എന്‍ഡിപി യോഗത്തിന്റെ പരിശോധന പൂര്‍ത്തിയാകാനുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി പൊലീസിനോട് പറഞ്ഞു. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് അടുത്ത ദിവസം മാരാരിക്കുളം സിഐ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറും.

Related Stories

Anweshanam
www.anweshanam.com