കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​രം പോ​ലീ​സി​ന് ശേ​ഖ​രി​ക്കാ​നു​ള്ള അ​വ​കാ​ശ​മി​ല്ല: ചെ​ന്നി​ത്ത​ല
Top News

കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​രം പോ​ലീ​സി​ന് ശേ​ഖ​രി​ക്കാ​നു​ള്ള അ​വ​കാ​ശ​മി​ല്ല: ചെ​ന്നി​ത്ത​ല

കോ​ള്‍ ഡീ​റ്റൈ​ല്‍ റി​ക്കാ​ര്‍​ഡ് (സി​ഡി​ആ​ര്‍) ശേ​ഖ​ര​ണം എ​ന്തി​ന് വേ​ണ്ടി​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഫോ​ണ്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്ന​തി​നെ വി​മ​ര്‍​ശി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പൗ​ര​ന്‍റെ സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണി​ത്. കോ​ള്‍ ഡീ​റ്റൈ​ല്‍ റി​ക്കാ​ര്‍​ഡ് (സി​ഡി​ആ​ര്‍) ശേ​ഖ​ര​ണം എ​ന്തി​ന് വേ​ണ്ടി​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

ഗു​രു​ത​ര മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണ് പോ​ലീ​സ് ന​ട​ത്തു​ന്ന​ത്. രോ​ഗി ഒ​രു കു​റ്റ​വാ​ളി​യ​ല്ല. മു​ഖ്യ​മ​ന്ത്രി നി​യ​മം വാ​യി​ച്ച്‌ മ​ന​സി​ലാ​ക്ക​ണം. ടെ​ല​ഗ്രാ​ഫ് ആ​ക്ടി​ല്‍ പ​റ​ഞ്ഞി​ട്ടു​ള്ള കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്ക​ണം. പൗ​ര​ന്‍റെ അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ളു​ടെ മേ​ലു​ള്ള കൈ​ക​ട​ത്ത​ലാ​ണി​തെ​ന്നും ചെ​ന്നി​ത്ത​ല വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​രം പോ​ലീ​സും ശേ​ഖ​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ പ​റ​യു​ന്ന​ത്. എ​ന്തി​നാ​ണ് പോ​ലീ​സ് സി​ഡി​ആ​ര്‍ ശേ​ഖ​രി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച്‌ ദു​രു​പ​യോ​ഗം ചെ​യ്യ​രു​തെ​ന്നാ​ണ് നേ​ര​ത്തെ പ​റ​ഞ്ഞ​തെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പോ​ലീ​സി​ന് സി​ഡി​ആ​ര്‍ ശേ​ഖ​രി​ക്കാ​നു​ള്ള അ​വ​കാ​ശ​മി​ല്ല. എ​ന്ത് ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​വ​ര​ശേ​ഖ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം. ഭ​ര​ണ​ഘ​ട​ന​യു​ടെ 21-ാം അ​നുഛേ​ദ​ത്തി​ന്‍റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണി​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചൂ​ണ്ടി​ക്കാ​ട്ടി.

Anweshanam
www.anweshanam.com