കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു
Top News

കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു

ശ്യാമമേഘമെ നീ','ഹൃദയവനിയിലെ ഗായികയോ', ദേവതാരു പൂത്തു തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ്.

News Desk

News Desk

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു. 84 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്യാമമേഘമെ നീ','ഹൃദയവനിയിലെ ഗായികയോ', ദേവതാരു പൂത്തു തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ്.

1936 ജനുവരി19 ന് മാവേലിക്കരയില്‍ ചുനക്കര കാര്യാട്ടില്‍ വീട്ടിലാണ്? അദ്ദേഹത്തിന്റെ ജനനം. പന്തളം എന്‍.എസ്.എസ് കോളജില്‍ നിന്നും മലയാളത്തില്‍ ബിരുദം നേടി. 75ഓളം സിനിമകള്‍ക്കായി 200ലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് ചുനക്കര ഗാനരചന രംഗത്തേക്ക് എത്തുന്നത്. വിവിധ നാടക സമിതിക്കായി നിരവധി നാടക ഗാനങ്ങള്‍. സിനിമയ്ക്ക് വേണ്ടിയുള്ള ആദ്യ ഗാനരചന 1978 ല്‍ ആശ്രമം എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. 2015 ല്‍ സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചു.

Anweshanam
www.anweshanam.com