യുഎൻ ഇക്കണോമിക്ക് - സോഷ്യൽ കൗൺസിൽ യോഗത്തെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും
Top News

യുഎൻ ഇക്കണോമിക്ക് - സോഷ്യൽ കൗൺസിൽ യോഗത്തെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും

യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയ ഗുട്ടർസിനും നോർവീജിയൻ പ്രധാനമന്ത്രി ഏർണ സോൾബർഗിനും ശേഷമായിരിക്കും മോദി സംസാരിക്കുക

By News Desk

Published on :

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭ ഇക്കണോമിക്ക് - സോഷ്യൽ കൗൺസിൽ യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. ന്യൂയോർക്കിലാണ് കൗൺസിലിൻ്റെ 75ാമത് വാർഷിക യോഗം നടക്കുന്നത്. ബഹുതല കോവിഡാനന്തര ലോകമെന്നതാണ് യോഗത്തിൻ്റെ മുഖ്യവിഷയം.

വെർച്ച്വൽ യോഗത്തിൽ യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയ ഗുട്ടർസിനും നോർവീജിയൻ പ്രധാനമന്ത്രി ഏർണ സോൾബർഗിനും ശേഷമായിരിക്കും മോദി സംസാരിക്കുക. യുഎൻ രക്ഷാ കൗൺസിലിൽ ഇന്ത്യക്ക് പ്രാതനിധ്യം (സ്ഥിരതയില്ലാംഗത്വം) ലഭിച്ചതിനുശേഷം ആദ്യമായാണ് യുഎന്നിൻ്റെ ഒരു യോഗത്തിൽ ഇന്ത്യ അതിൻ്റെ പങ്കാളിത്തമറിയിക്കുന്നത്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടെ അഭിസംബോധന അന്തർദേശീയ രാഷ്ട്രീയ മണ്ഡലത്തിൽ ഏറെ ശ്രദ്ധേയമാണ്.

കോവിഡ് ലോകത്ത് ഏറെ പ്രതിസന്ധിയും ആശങ്കയും സൃഷ്‌ടിച്ച സാഹചര്യത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നതാണ് യുഎൻ യോഗം. കോവിഡിന് ശേഷം ലോകം എങ്ങിനെയാകുമെന്ന കാര്യത്തിൽ വിവിധ രാജ്യങ്ങളുടെ കാഴ്ച്ചപ്പാടുകൾ യോഗത്തിൽ വരും. വിവിധ രാഷ്ട്ര പ്രതിനിധികളും, സ്വകാര്യ സംഘടനകളിലെയും അക്കദമിക്ക് രംഗത്തെയും പ്രതിനിധികളും യോഗത്തിൽ പങ്കാളികളാകും.

1946 ജനുവരി 23 നായിരുന്നു ഐക്യരാഷ്ട്ര സഭ കൗൺസിൽ ആദ്യ യോഗം ചേര്‍ന്നത്. ബ്രിട്ടനില്‍ നടന്ന ആദ്യ യോഗത്തില്‍ ഇന്ത്യയായിരുന്നു കൗൺസിൽ പ്രസിഡൻ്റു സ്ഥാനത്ത്. രാമസ്വാമി മുതലിയാറായിരുന്നു ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടന്ന കൗൺസിൽ ഉദ്ഘാടന യോഗത്തിലെ ഇന്ത്യയുടെ ആദ്യ പ്രതിനിധി.

Anweshanam
www.anweshanam.com