
ന്യൂ ഡല്‍ഹി: സമഗ്ര മേഖലകളെയും ഉള്‍ക്കൊള്ളുന്ന ബജറ്റാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന് അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നും ബജറ്റിലൂടെ ഗുണകരമായി മാറ്റങ്ങള്‍ രാജ്യത്തിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്കുന്ന ബജറ്റ് കര്‍ഷകര്‍ക്കും സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും കരുത്താകുമെന്നും പ്രധാന മന്ത്രി കൂട്ടിച്ചേര്‍ത്തു. ബജറ്റ് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുമെന്നും ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.