പുരോഗതിക്കായി പ്രാർത്ഥിക്കുന്നു ; കേരളപ്പിറവി ദിനത്തില്‍ ആശംസയുമായി പ്രധാനമന്ത്രി

ട്വിറ്ററില്‍ മലയാളത്തിലാണ് പ്രധാനമന്ത്രി ആശംസ നേര്‍ന്നത്.
പുരോഗതിക്കായി പ്രാർത്ഥിക്കുന്നു ; കേരളപ്പിറവി ദിനത്തില്‍ ആശംസയുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററില്‍ മലയാളത്തിലാണ് പ്രധാനമന്ത്രി ആശംസ നേര്‍ന്നത്. കേരളത്തിന്റെ തുടര്‍ച്ചയായ പുരോഗതിക്കായി പ്രാര്‍ഥിക്കുന്നെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകള്‍ നല്‍കിയ, കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍. കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ആളുകളെ ആകര്‍ഷിച്ചു കൊണ്ട്, കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നു -പ്രധാനമന്ത്രി ട്വിറ്ററില്‍ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com