ജൂലായ് 17ന് പ്രധാനമന്ത്രി യുഎൻ യോഗത്തെ അഭിസംബോധന ചെയ്യും
Top News

ജൂലായ് 17ന് പ്രധാനമന്ത്രി യുഎൻ യോഗത്തെ അഭിസംബോധന ചെയ്യും

ന്യൂയോർക്കിലാണ് കൗൺസിലിൻ്റെ 75ാമത് വാർഷിക യോഗം.

By News Desk

Published on :

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഐക്യരാഷ്ട്രസഭ ഇക്കണോമിക്ക് - സോഷ്യൽ കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്യും. വെർച്ച്വൽ യോഗത്തിൽ യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയ ഗട്ടർസിനും നോർവീജിയൻ ഏർണ സോൾ ബർഗിനും ശേഷമായിരിക്കും പ്രധാനമന്ത്രി സംസാരിക്കുക.

ന്യൂയോർക്കിലാണ് കൗൺസിലിൻ്റെ 75ാമത് വാർഷിക യോഗം. വിവിധ രാഷ്ട്ര പ്രതിനിധികളും, സ്വകാര്യ സംഘടനകളിലെയും അക്കദമിക്ക് രംഗത്തെയും പ്രതിനിധികളും യോഗത്തിൽ പങ്കാളികളാകുമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ബഹുതല കോവിഡാനന്തര ലോകമെന്നതാണ് യോഗത്തിൻ്റെ മുഖ്യവിഷയം. യുഎൻ രക്ഷാ കൗൺസിലിൽ ഇന്ത്യക്ക് പ്രാത നിധ്യം (സ്ഥിരതയില്ലാംഗത്വം) ലഭിച്ചതിനുശേഷം ആദ്യമായാണ് യുഎന്നിൻ്റെ ഒരു യോഗത്തിൽ ഇന്ത്യ അതിൻ്റെ പങ്കാളിത്തമറിയിക്കുന്നത്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടെ അഭിസംബോധന അന്തർദേശീയ രാഷ്ട്രീയ മണ്ഡലത്തിൽ ഏറെ ശ്രദ്ധേയമാണ്.

കൗൺസിൽ ആദ്യ യോഗം 1946 ജനുവരി 23 നായിരുന്നു ചേര്‍ന്നത്. ബ്രിട്ടനില്‍ നടന്ന ആദ്യ യോഗത്തില്‍ ഇന്ത്യയായിരുന്നു കൗൺസിൽ പ്രസിഡൻ്റു സ്ഥാനത്ത്. രാമസ്വാമി മുതലിയാറായിരുന്നു ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടന്ന കൗൺസിൽ ഉദ്ഘാടന യോഗത്തിലെ ഇന്ത്യയുടെ ആദ്യ പ്രതിനിധി.

Anweshanam
www.anweshanam.com