പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ആറ് മണിക്ക്

ജനങ്ങളുമായി സന്ദേശം പങ്കുവയ്ക്കാനുണ്ടെന്ന് അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.
പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ആറ് മണിക്ക്

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകീട്ട് ആറ് മണിക്കാണ് പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുക. ജനങ്ങളുമായി സന്ദേശം പങ്കുവയ്ക്കാനുണ്ടെന്ന് അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. എന്നാല്‍ ഏത് വിഷയത്തെ കുറിച്ചുള്ള സന്ദേശമാകും പ്രധാനമന്ത്രി കൈമാറാന്‍ ഉദ്ദേശിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഏറെ നാളുകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

Related Stories

Anweshanam
www.anweshanam.com