ഗ്രാമീണര്‍ക്ക് ഭൂവുടമസ്ഥാവകാശ ഡിജിറ്റല്‍ രേഖാ വിതരണോദ്ഘാടനം

പ്രധാനമന്ത്രി ആരംഭിച്ച 'സ്വാമിത്വ' പദ്ധതി പ്രകാരമാണ് ഭൂവുടമസ്ഥാവകാശരേഖാ വിതരണം - എഎന്‍ഐ റിപ്പോര്‍ട്ട്.
ഗ്രാമീണര്‍ക്ക് ഭൂവുടമസ്ഥാവകാശ ഡിജിറ്റല്‍ രേഖാ വിതരണോദ്ഘാടനം

ന്യൂഡെല്‍ഹി: രാജ്യത്തെ ഗ്രാമീണര്‍ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പുവരുത്തിയുള്ള ഭൂരേഖകളുടെ വിതരണോദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 11 ) പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിച്ചു. വീഡിയോ കോണ്‍ഫ്രന്‍സിങ് മുഖേനയായിരുന്നു ഉദ്ഘാടനം. പ്രധാനമന്ത്രി ആരംഭിച്ച 'സ്വാമിത്വ' പദ്ധതി പ്രകാരമാണ് ഭൂവുടമസ്ഥാവകാശരേഖാ വിതരണം - എഎന്‍ഐ റിപ്പോര്‍ട്ട്.

ചടങ്ങില്‍ ചില ഗുണഭോക്താളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. വീഡിയോ കോണ്‍ഫ്രന്‍സിങില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമര്‍ സന്നിഹിതനായിരുന്നു. കൈവശഭൂമിയുടെ ഉടമസ്ഥാവകാശ രേഖ തങ്ങളുടെ മൊബൈല്‍ ഫോണിലെത്തുന്ന എസ്എംസില്‍ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്ന് ഗ്രാമീണര്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുവാനാകുമെന്ന് പ്രധാനമന്ത്രി കാര്യാലയം അറിയിച്ചു.

Also Read: 763 ഗ്രാമങ്ങളിലെ 132,000 പേര്‍ക്ക് പ്രധാനമന്ത്രി ഭൂരേഖകള്‍ കൈമാറും

കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയമാണ് സ്വാമിത്വ പദ്ധതി നടപ്പിലാക്കുന്നത്. ദേശീയ പഞ്ചായത്തീരാജ് ദിനമായ ഏപ്രില്‍ 24 നാണ് പദ്ധതിക്ക് പ്രാരംഭം കുറിച്ചത്. പദ്ധതി പ്രകാരം യുപി, ഉത്തരാഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ 763 ഗ്രാമങ്ങളിലെ 132000 ഗ്രാമീണര്‍ക്ക് ഭൂ ഉടമസ്ഥാവകാശ രേഖ ലഭ്യമാക്കപ്പെടും. കൈവശഭൂമിക്ക് ഉടമസ്ഥാവകാശമാണ് പദ്ധതി സുസാധ്യമാക്കുന്നത്.

ഗ്രാമീണര്‍ക്ക് ലഭ്യമാക്കപ്പെടുന്ന ഡിജിറ്റല്‍ ഭൂരേഖ സാമ്പത്തിക സ്വത്തെന്ന നിലയില്‍ ഏറെ പ്രയോജനകരമാകും. ഈ ഭൂരേഖ പ്രകാരം ഗ്രാമീണര്‍ക്ക് ബാങ്കുകളില്‍ നിന്ന് വായ്പകളെടുക്കുവാനാകും.

Related Stories

Anweshanam
www.anweshanam.com