ഇന്ത്യ - ശ്രീലങ്ക ഉഭയകക്ഷി ബന്ധത്തിന് 11 ഇന പരിപാടികള്‍

ഇന്ത്യ - ശ്രീലങ്ക ഉഭയകക്ഷി ബന്ധം ഊര്‍ജ്ജിതമാക്കാന്‍ 11 ഇന പരിപാടികള്‍ പ്രഖ്യാപിച്ചു.
ഇന്ത്യ - ശ്രീലങ്ക ഉഭയകക്ഷി ബന്ധത്തിന് 11 ഇന പരിപാടികള്‍

ന്യൂഡെല്‍ഹി: ഇന്ത്യ - ശ്രീലങ്ക ഉഭയകക്ഷി ബന്ധം ഊര്‍ജ്ജിതമാക്കാന്‍ 11 ഇന പരിപാടികള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ്ര രാജപക്‌സെയും ഇതുസംബന്ധിച്ച ധാരണയിലെത്തി - ട്രിബ്യൂണ്‍ റിപ്പോര്‍ട്ട്.

തമിഴ് സമുദായത്തിന്റെ ആവശ്യങ്ങള്‍ക്ക് പരിഹാരം. ഇന്ത്യന്‍ ഇറക്കുമതി നിരോധനം. കൊളംബോ തുറമുഖ പദ്ധതി. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളോടുള്ള ശ്രീലങ്കന്‍ സമീപനം. ഇപ്പറഞ്ഞവയിലാണ് 11 ഇന പരിപാടിയുടെ പ്രധാന ഊന്നലെന്ന് ഇരു നേതാക്കളുടെയും സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഇരു രാജ്യ പൗരന്മാര്‍ക്കിടയിലെ സമ്പര്‍ക്കം വര്‍ദ്ധിപ്പിക്കുകയും പരിപാടിയിലുള്‍പ്പെടും.

100 മില്യണ്‍ ഡോളര്‍ ക്രെഡിറ്റ് ലൈന്‍ ഉള്‍പ്പെടെ ലങ്കയ്ക്ക് സാമൂഹികവും വൈദ്യവുമായ സഹായം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബൗദ്ധ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് 15 മില്യണ്‍ ഡോളര്‍ ഗ്രാന്റ് സൈനികരും സുരക്ഷാ ഏജന്‍സികളും തമ്മിലുള്ള ഏകോപനം വര്‍ദ്ധിപ്പിക്കുക. ബുദ്ധമതം, ആയുര്‍വേദം, യോഗ തുടങ്ങിയ പൊതു പൈതൃക സാധ്യതകള്‍ ആരായുക.

ഇന്ത്യയില്‍ നിന്നുള്ള ശ്രീലങ്കയുടെ ഇറക്കുമതി നിരോധനം പരിശോധിക്കുക. വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുക. വ്യാപാര അന്തരീക്ഷം മെച്ചപ്പെടുത്തുക. അടിസ്ഥാന സൗകര്യ പദ്ധതികള്‍ നേരത്തേ പൂര്‍ത്തിയാക്കുക. ഇതൊക്കയാണ് 11 ഇന പരിപാടികളില്‍ മുഖ്യം കൊളംബോ തുറമുഖ പദ്ധതിയില്‍ ഇന്തോ-ജാപ്പനീസ് പങ്കാളിത്തത്തെക്കുറിച്ച് രാജപക്‌സെ ഉറച്ച ഉറപ്പ് നല്‍കിയില്ല. ഹംബന്റോട്ട തുറമുഖം ചൈനക്ക് അനുവദിച്ചതിന്റെ പകരമെന്ന നിലയിലാണ് ഇത് കാണപ്പെടുന്നത്.

ആഭ്യന്തരയുദ്ധം അവസാനിച്ച് ഒരു പതിറ്റാണ്ടിനുശേഷവും തമിഴ് വംശജരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതില്‍ ശ്രദ്ധയില്ല. ഈ പശ്ചാത്തലത്തില്‍ തമിഴ് ജനതയുടെ പ്രശ്‌ന പരിഹാരം ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പ്രധാനമന്ത്രി മോദി. ഇക്കാര്യത്തില്‍ ഭരണഘടനയുടെ പതിമൂന്നാം ഭേദഗതിയെ സംബന്ധിച്ച് പ്രതികരിക്കാന്‍ രാജപക്‌സെ തയ്യാറായില്ല. തമിഴ രുള്‍പ്പെടെ എല്ലാ വംശീയ വിഭാഗങ്ങളുടെയും പ്രതീക്ഷകള്‍ സാക്ഷാത്കരിക്കുന്നതിന് ശ്രീലങ്ക പ്രവര്‍ത്തിക്കും - രാജപക്‌സെ പ്രതികരിച്ചു.

ശ്രീലങ്കയില്‍ നിന്നുള്ള ബുദ്ധ തീര്‍ഥാടക സംഘം ആദ്യ പറക്കല്‍ ഉദ്ഘാടന വിമാനത്തില്‍ വിശുദ്ധ നഗരമായ കുശിനഗറിലേക്ക് യാത്ര ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഈയ്യിടെ കുശിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. കണക്റ്റിവിറ്റി വര്‍ദ്ധിപ്പിച്ച് പരമാവധി ടൂറിസം സാധ്യതകള്‍ ശക്തിപ്പെടുത്തുവാന്‍ ഇരു നേതാക്കളും തീരുമാനത്തിലെത്തി.

ദക്ഷിണേഷ്യയെ തെക്ക് കിഴക്കന്‍ ഏഷ്യയുമായി ബന്ധിപ്പിക്കുന്ന പ്രാദേശിക സഹകരണത്തിനുള്ള പ്രധാന വേദിയാണ് ബിംസ്റ്റെക് (ബെ ഓഫ് ബംഗാള്‍ ഇനീഷ്യറ്റിവ് മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്റ് ഇക്ക്‌ണോമിക് കോപ്പറേഷന്‍). ഇത് തിരിച്ചറിഞ്ഞ ഇരു നേതാക്കളും ശ്രീലങ്കയുടെ അധ്യക്ഷതയില്‍ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിയുടെ വിജയമുറപ്പാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സമ്മതിച്ചു

Related Stories

Anweshanam
www.anweshanam.com