സിഖ് ഗുരുദ്വാര സന്ദർശിച്ച് മോദി; ഫോട്ടോ ഷൂട്ടിനായെങ്കിലും കർഷകരെ കൂടി കാണണമെന്ന് ആവശ്യം

ഇന്ന് രാവിലെ രാകബ്​ ഗഞ്ചിലെത്തി പ്രാർഥിച്ചതായും നിരവധിപേരെ ​പോലെ താനും അദ്ദേഹത്തിൽ ആകൃഷ്​ടനാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു
സിഖ് ഗുരുദ്വാര സന്ദർശിച്ച് മോദി; ഫോട്ടോ ഷൂട്ടിനായെങ്കിലും കർഷകരെ കൂടി കാണണമെന്ന് ആവശ്യം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ സിഖ്​ ആരാധനാലയമായ ഗുരുദ്വാര രാകബ്​ ഗഞ്ച്​ സന്ദ​ർശിച്ചു. സിഖ്​ ഗുരു തേജ്​ ബഹാദൂറിന്​ ശ്രദ്ധാഞ്​ജലി അർപ്പിക്കാൻ എത്തിയതാണ്​ അദ്ദേഹം. ഡൽഹിയിൽ കർഷക പ്രക്ഷോഭം 25ാം ദിവസത്തിലേക്ക്​ കടക്കുന്നതിനിടെയാണ്​ മോദിയുടെ ഡൽഹിയിലെ ഗുരുദ്വാര സന്ദർശനം.

അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി ഗുരുദ്വാര സന്ദർശനം നടത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട്​ അനുബന്ധിച്ച്​ ഗുരുദ്വാരയിൽ സന്ദർശകർക്ക്​ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ രാകബ്​ ഗഞ്ചിലെത്തി പ്രാർഥിച്ചതായും നിരവധിപേരെ ​പോലെ താനും അദ്ദേഹത്തിൽ ആകൃഷ്​ടനാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഗുരുദ്വാര സന്ദർശനത്തിന്‍റെ ചിത്രങ്ങളും മോദി പങ്കുവെച്ചു.

അതേസമയം, മോദിയുടെ ഗുരുദ്വാര സന്ദർശനവും കർഷകരെ സന്ദർശിക്കാത്തതും ഉയർത്തിക്കാട്ടി വൻ വിമർശനമാണ്​ സോഷ്യൽ മീഡിയയിൽ ഉയരുന്നത്​. മോദിയുടെ ഗുരുദ്വാര സന്ദർശനത്തിന്‍റെ ചിത്രങ്ങൾ പങ്കുവെച്ച്​ സിംഘു അതിർത്തി സന്ദർശിക്കാനും അവിടെനിന്ന്​ ഫോ​ട്ടോ എടുക്കാനുമാണ്​ സോഷ്യമീഡിയയിൽ ഉയരുന്ന കമന്‍റുകൾ. ഡൽഹി അതിർത്തി സന്ദർശിച്ച്​ രാജ്യത്തിന്‍റെ യഥാർഥ അവസ്​ഥ എന്താണെന്ന്​ മനസിലാക്കാനും ആവശ്യപ്പെടുന്നുണ്ട്​.

Related Stories

Anweshanam അന്വേഷണം
www.anweshanam.com