പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഫലം പ്രഖ്യാപിച്ചു
Top News

പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഫലം പ്രഖ്യാപിച്ചു

പ്ലസ്ടുവിന് 85.1 ശതമാനം ആണ് വിജയം.

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രിയാണ് ഫല പ്രഖ്യാപനം നടത്തിയത്. പ്ലസ്ടുവിന് 85.1 ശതമാനം ആണ് വിജയം . കഴിഞ്ഞ തവണ 84.33 ശതമാനം ആയിരുന്നു വിജയം. കഴിഞ്ഞ വര്‍ഷം കോഴിക്കോടായിരുന്നു വിജയ ശതമാനം കൂടിയ ജില്ലയെങ്കിൽ ഇത്തവണ അത് എറണാകുളം ആണ്. 114 സ്കൂളുകൾക്ക് 100 ശതമാനം വിജയം നേടാനായെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.

ഫലമറിയാൻ: www.keralaresults.nic.in,​ www.dhsekerala.gov.in. www.prd.kerala.gov.in,​ www.results.kite.kerala.gov.in,​ www.kerala.gov.in. സഫലം 2020 മൊബൈൽ ആപ്. പി.ആർ.ഡി ലൈവ് ആപ്പിലെ ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി.ആർ.ഡി ലൈവ് (prd live) ഡൗൺലോഡ് ചെയ്യാം.

Anweshanam
www.anweshanam.com