ഇരട്ട വോട്ട് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എന്നാൽ സംസ്ഥാനത്ത് 38 ,586 കള്ളവോട്ടുകൾ മാത്രമാണ് ഉള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു .
ഇരട്ട വോട്ട് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി :ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും .സംസ്ഥാനത്ത് നാലരലക്ഷത്തോളം കള്ള വോട്ടുകളുണ്ടെന്ന് ആരോപണം .എന്നാൽ സംസ്ഥാനത്ത് 38 ,586 കള്ളവോട്ടുകൾ മാത്രമാണ് ഉള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു .

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ വോട്ടർ പട്ടികയിൽ മാറ്റം വരുത്താനാകില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു .ഇരട്ട വോട്ട് മരവിപ്പിക്കുന്നതിന് ഒപ്പം ഇരട്ടവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്ക് എതിരെ പ്രോസിക്യൂഷൻ നടപടിയും വേണമെന്ന് ഹർജിയിൽ പറയുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com