ജലീലിനെ പോലെ കോടിയേരിക്കും തലയിൽ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയെന്ന് പികെ ഫിറോസ്

ബിനിഷ് കോടിയേരിക്കെതിരെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കേസെടുത്ത സാഹചര്യത്തിലാണ് പികെ ഫിറോസിന്റെ പരാമർശം.
ജലീലിനെ പോലെ കോടിയേരിക്കും തലയിൽ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയെന്ന് പികെ ഫിറോസ്

കോഴിക്കോട്: മന്ത്രി കെ ടി ജലീലിനെ പോലെ ഇപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തലയിൽ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയാണുള്ളതെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ബിനിഷ് കോടിയേരിക്കെതിരെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കേസെടുത്ത സാഹചര്യത്തിലാണ് പികെ ഫിറോസിന്റെ പരാമർശം. ബിനീഷ് കോടിയേരിക്കെതിരെ ഇതുവരെ അന്വേഷണങ്ങൾ നടക്കാതിരുന്നത് പാർട്ടി സംരക്ഷണം നൽകിയതിനാലാണെന്നും പി കെ ഫിറോസ് കോഴിക്കോട്ട് പറഞ്ഞു.

ബിനിഷ് കോടിയേരിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡിയുടെ കൊച്ചി ഓഫീസ് കേസെടുത്തിരിക്കുന്നത്. ബി​നീ​ഷി​ന്‍റെ സ്വ​ത്തു​ക​ൾ മ​ര​വി​പ്പി​ക്കാ​നും ഇ​ഡി നി​ർ​ദേ​ശം ന​ൽ​കി. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്, ബം​ഗ​ളൂ​രു ല​ഹ​രി​മ​രു​ന്നു കേ​സ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​നീ​ഷി​നെ നേ​ര​ത്തെ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ഇ​ഡി ബി​നീ​ഷി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

Related Stories

Anweshanam
www.anweshanam.com