
ഇടുക്കി: കുട്ടനാട് സീറ്റ് തങ്ങള്‍ക്ക് തന്നെ വേണമെന്ന് കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം. ഇക്കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനം നടത്തണമെന്നും ആവശ്യം. മുന്നണി യോഗത്തിന് മുന്‍പപ് കോണ്‍ഗ്രസ് നേതാക്കളെ കണ്ട് ഇക്കാര്യം ആവശ്യപ്പെടാനാണ് തീരുമാനം.
തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കൂടിക്കാഴ്ച. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം നിലവില്‍ യുഡിഎഫിന്റെ ഭാഗമല്ലെന്നും അതുകൊണ്ട് നിയമ പ്രശ്നമുണ്ടാകില്ലെന്നുമുള്ള വാദവും ജോസഫ് വിഭാഗം മുന്നോട്ട് വയ്ക്കുന്നു.
അതേസമയം, ജയസാധ്യത പരിഗണിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്നാണ് വിവരം.