35 കോടിയുടെ നിയമവിരുദ്ധ
പാഠ പുസ്തക വില്പന സംഘം പിടിയിൽ
Top News

35 കോടിയുടെ നിയമവിരുദ്ധ പാഠ പുസ്തക വില്പന സംഘം പിടിയിൽ

ഡല്‍ഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് അനധികൃത പുസ്തക വില്പന നടന്നത്.

News Desk

News Desk

മീററ്റ്: എൻസിആർടിഇ പാഠ പുസ്തകങ്ങൾ നിയമവിരുദ്ധമായ വില്പന നടത്തുന്ന 12 അംഗ സംഘത്തെ യുപി മീററ്റ് പൊലീസ് - പ്രത്യേക സംഘം പിടിക്കൂടിയതായി എഎൻഐ റിപ്പോർട്ട്.

35 കോടി രൂപ വിലമതിക്കുന്ന അനധികൃത പുസ്തക വില്പനയുടെ മുഖ്യക്കണി സച്ചിൻ ഗുപ്തയെന്ന വ്യക്തിയാണെന്ന് മീററ്റ് പൊലീസ് വ്യക്തമാക്കി. ഡല്‍ഹി, ഉത്തരാഖണ്ഡ് തുടങ്ങിയിടങ്ങളിലാണ് അനധികൃത പുസ്തക വില്പനയെന്ന് പ്രാഥമികാ ന്വേഷണത്തിൽ മനസ്സിലായതായും പൊലീസ് പറഞ്ഞു.

അനധികൃത പുസ്തക വില്പനയുടെ മുഖ്യകണ്ണി സച്ചിൻ ഗുപ്തയ്ക്കായി തെരച്ചിൽ തുടരുകയാണ്. പുസ്തകം സൂക്ഷിച്ചിരുന്ന ഗോഡൗണും അച്ചടിച്ചിരുന്ന പ്രസും സീൽ ചെയ്തതായും പൊലീസ് പറഞ്ഞു.

Anweshanam
www.anweshanam.com