പിണറായി വിജയന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

പിണറായി വിജയന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പതിനൊന്ന് മണിക്ക് കളക്‌ട്രേറ്റിലെ അസിസ്റ്റന്‍റ് ഡെവലപ്മെന്‍റ് കമ്മീഷണര്‍ക്ക് മുമ്പാകെയാണ് പത്രിക നല്‍കുക. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയ ശേഷം എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി കളക്‌ട്രേറ്റിലേക്ക് പോവുക.

പതിനൊന്നരക്ക് കണ്ണൂര്‍ സ്ഥാനാര്‍ത്ഥി കടന്നപ്പള്ളി രാമചന്ദ്രനും കളക്‌ട്രേറ്റിലെത്തി പത്രിക സമ‍ര്‍പ്പിക്കും. പാലായിലെ സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയും ഇന്നാണ് പത്രിക സമര്‍പ്പിക്കുന്നത്. പാലക്കാട് ജില്ലയിലെ ഒമ്പത്‌ നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥികളും ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും.

തൃത്താല, നെന്മാറ, മലമ്ബുഴ, കോങ്ങാട്‌, ആലത്തൂര്‍, മണ്ണാര്‍ക്കാട്‌, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തരൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളാണ്‌ പത്രിക സമര്‍പ്പിക്കുക. ചിറ്റൂരില്‍ കെ കൃഷ്‌ണന്‍കുട്ടിയും പാലക്കാട്‌ മണ്ഡലം എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി സി പി പ്രമോദും നാളെ പത്രിക നല്‍കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com