പിണറായി വിജയൻ നാളെ രാജിക്കത്ത് നൽകും; ​മന്ത്രിമാരെ ചൊവ്വാഴ്ചയ്ക്ക് ശേഷം തീരുമാനിക്കും

ചൊവ്വാഴ്ച സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്നശേഷമാകും പുതിയ മന്ത്രിസഭയ്ക്കുള്ള അവകാശവാദം ഉന്നയിച്ചുള്ള കത്ത് നൽകുക
പിണറായി വിജയൻ നാളെ രാജിക്കത്ത് നൽകും; ​മന്ത്രിമാരെ ചൊവ്വാഴ്ചയ്ക്ക് ശേഷം തീരുമാനിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ​ഗവർണർക്ക് രാജിക്കത്ത് സമർപ്പിക്കും. രാവിലെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം രാജ്ഭവനിൽ 12 മണിക്ക് ആരിഫ് മുഹമദ് ഖാനെ കണ്ട് രാജിക്കത്ത് നൽകും‌. അതോടെ നിലവിലെ മന്ത്രിസഭ കാവല്‍ മന്ത്രിസഭയായി തുടരും.

ചൊവ്വാഴ്ച സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്നശേഷമാകും പുതിയ മന്ത്രിസഭയ്ക്കുള്ള അവകാശവാദം ഉന്നയിച്ചുള്ള കത്ത് നൽകുക. മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകുമെന്ന കാര്യത്തില്‍ നാലുദിവസത്തിനകം വ്യക്തത വന്നേക്കും. സി.പി.എമ്മില്‍ നിന്ന് മല്‍സരിച്ച കേന്ദ്രകമ്മിറ്റിയംഗങ്ങളിലും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളിലും മിക്കവരും മന്ത്രിസഭയില്‍ ഇടംപിടിക്കും. ഘടകകക്ഷികള്‍ക്കെല്ലാം മന്ത്രിസ്ഥാനം നല്‍കാന്‍ ഇടതുമുന്നണിയില്‍ ധാരണയുണ്ടെന്നാണ് സൂചന.

ചൊവ്വാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് സംസ്ഥാന സമിതി, ഇടതുമുന്നണി യോഗങ്ങളുടെ തീയതി തീരുമാനിക്കും. പിന്നാലെ ഇടതുമുന്നണി ഘടകകക്ഷികള്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് മന്ത്രിമാരെ തീരുമാനിക്കും. തുടര്‍ന്ന് ഇടതുമുന്നണി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച്‌ ഗവര്‍ണര്‍ക്ക് കത്തുനല്‍കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com