സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് 25 % കിടക്കകൾ മാറ്റി വെയ്ക്കണം: മുഖ്യമന്ത്രി

സാഹചര്യം അനുസരിച്ച് കിടക്കയുടെ എണ്ണം കൂട്ടണം. പല ആശുപത്രികളും കോവിഡ് ചികിത്സയ്ക്ക് വൻ തുക ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.
സ്വകാര്യ ആശുപത്രികളിൽ കോവിഡ്  ചികിത്സയ്ക്ക് 25  % കിടക്കകൾ  മാറ്റി വെയ്ക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് 25 % കിടക്കകൾ മാറ്റി വെയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ആശുപത്രി മാനേജ്‌മന്റ് യുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഈക്കാര്യം ഉന്നയിച്ചത്.

ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്വകാര്യ ആശുപത്രി മാനേജ്‌മന്റ് യുമായി ചർച്ച നടത്തിയത്.

സാഹചര്യം അനുസരിച്ച് കിടക്കയുടെ എണ്ണം കൂട്ടണം. പല ആശുപത്രികളും കോവിഡ് ചികിത്സയ്ക്ക് വൻ തുക ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

അമിത നിരക്ക് ഈടാക്കുന്നില്ലെന്നും സൗകര്യങ്ങൾ കൂടുന്നതിന് അനുസരിച്ച് തുക കൂടുകയാണെന്നും സ്വകാര്യ ആശുപത്രി മാനേജ്‌മന്റ് പറഞ്ഞു. കാസ്പ ഇൻഷുറൻസിന് കീഴിൽ ചികിത്സ നൽകാൻ കൂടുതൽ ആശുപത്രികൾ മുൻപിൽ വരണമെന്നും അദ്ദേഹം പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com