
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന് അമേരിക്കന്‍ കമ്ബനിയായ ഇഎംസിസി കമ്ബനി പ്രസിഡന്റ് ഷിജുവര്‍ഗീസ്. ഫിഷറീസ് മന്ത്രിയും ഒപ്പം ഉണ്ടായിരുന്നുവെന്നും പദ്ധതിയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി ചോദിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കമ്ബനിയുടെ സി ഇ ഒയും ചര്‍ച്ചയില്‍ പങ്കെടുത്തു. 2019 ഓഗസ്റ്റിലായിരുന്നു കൂടിക്കാഴ്ച എന്നും ഷിജുവര്‍ഗീസ് വെളിപ്പെടുത്തി. കരാറുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു ഷിജുവര്‍ഗീസിന്റെ വെളിപ്പെടുത്തല്‍. അതേസമയം, ഇഎംസിസി സര്‍ക്കാരുമായി ഒപ്പിട്ട ധാരണാ പത്രവും കമ്ബനിക്ക് ഭൂമി അനുവദിച്ചതിന്റെ രേഖകളുമാണ് ഇന്ന് പ്രതിപക്ഷനേതാവ് പുറത്തുവിട്ടത്. ധാരാണ പത്രം റദ്ദാക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് ഫിഷറീസ് നയത്തിന് വിരുദ്ധമെങ്കില്‍ എന്തിനാണ് എംഒയു ഒപ്പിട്ടതെന്നും ചോദിച്ചു.